തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പിൽ തലസ്ഥാനത്തെ അഭിഭാഷകന് ഒരു കോടി രൂപ നഷ്ടമായി. അഭിഭാഷകനായ ശാസ്തമംഗലം അജിത്കുമാറിന്റെ പണമാണ് നഷ്ടമായത്. ഓഹരിവിപണിയിലെ നിക്ഷേപത്തിൻ്റെ മറവിലാണ് പണം തട്ടിയത്.
സൈബർ തട്ടിപ്പ് കേസുകളിൽ കോടതികളിൽ ഹാജരാകുന്ന അഭിഭാഷകനാണ് ശാസ്‌തമംഗലം അജിത്കുമാർ. സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു