വയനാടിനെ നടുക്കി വൻ ഉരുൾപൊട്ടൽ; പത്ത് മൃതദേഹങ്ങൾ കണ്ടെത്തി ;മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യത

മേപ്പാടി:വയനാടിനെ നടുക്കിയ വൻ‌ ഉരുൾപൊട്ടലിന്റെ ‍ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ കനത്ത ഉരുൾപൊട്ടലിൽ വൻ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഇതുവരെ പത്തു പേരുടെ മരണം സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. അപകടത്തിൽപ്പെട്ടവർ ഒറ്റപ്പെട്ടു പോയ പ്രദേശങ്ങളിലേക്ക് രക്ഷാപ്രവർത്തകർ എത്തിച്ചേരുന്നതേയുള്ളൂ. തകർന്നടിഞ്ഞ വീടുകളും ഗതിമാറി ഒഴുകുന്ന പുഴയും വന്‍തോതിൽ കുന്നുകൂടിക്കിടക്കുന്ന മരത്തടികളും ചെളിയും മാലിന്യങ്ങളുമാണ് ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിൽ നിന്നുള്ള ദൃശ്യം.

 

മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരൽമലയിലും വൻ ഉരുൾപൊട്ടൽ. പുലർച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് മുണ്ടക്കൈ ടൗണ്ടിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് ചൂരൽമല സ്കൂളിനു സമീപം രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായത്. മൂന്ന് ഉരുൾപൊട്ടൽ ഉണ്ടായതായി നാട്ടുകാർ പറയുന്നു. ഇതുവരെ എട്ടു പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ക്യാംപ് പ്രവർത്തിച്ചിരുന്ന സ്കൂളിൽ വീടുകളിലും കടകളിലും വെള്ളവും ചെളിയും നിറഞ്ഞു.

 

മേഖലയിൽ നാനൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടതായാണ് വിവരം. നിരവധി പേർക്ക് പരുക്കേറ്റു. നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി. പ്രദേശത്തെ പ്രധാന റോഡും ചൂരൽമല ടൗണിലെ പാലവും തകർന്നതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി. മുണ്ടക്കൈ അട്ടമല പ്രദേശത്തേക്കുള്ള ഏക പാലമാണിത്. രാത്രി ആയതിനാലും പ്രദേശത്തെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടതിനാലും അപകടത്തിന്റെ വ്യാപ്തി പൂർണമായും വ്യക്തമല്ല.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *