കൽപ്പറ്റ: വയനാട് ജില്ലയിൽ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് ഇന്നു രാവിലെ കലക്ടറേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ സർവകക്ഷിയോഗം ചേരും. വയനാട് കലക്ടറേറ്റിലെ എപിജെ ഹാളിൽ രാവിലെ 11.30 ന് നടക്കുന്ന യോഗത്തിൽ വയനാട്ടിൽ ക്യാംപ് ചെയ്യുന്ന മന്ത്രിമാർ, ജില്ലയിലെ എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ പങ്കെടുക്കും. യോഗത്തിനു മുൻപ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെ യോഗവും നടക്കും.
ഉരുൾപൊട്ടൽ ദുരന്തം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലയിൽ ഇന്ന് സർവകക്ഷിയോഗം
