കൽപ്പറ്റ:പ്രഥമ പരിഗണന രക്ഷാ പ്രവർത്തനത്തിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സൈന്യത്തിന്റേത് മികവായ പ്രവർത്തനം. പാലം നിർമ്മാണം രക്ഷാദൗത്യത്തിൽ നിർണായകമായി. ഒഴുകിപ്പോയ ശരീരഭാഗങ്ങൾ കണ്ടെത്താൻ ചാലിയാറിൽ തെരച്ചിൽ തുടരും. പുനരധിവാസം ഫലപ്രദമായി നടത്തും. കുട്ടികൾക്ക് മാനസിക പിന്തുണ ഉറപ്പാക്കും. ദുരന്ത ബാധിതരുടെ സ്വകാര്യത സംരക്ഷിക്കും. അനുമതിയില്ലാതെ ക്യാമ്പിനകത്തേയ്ക്ക് പ്രവേശിക്കരുതെന്നും മുഖ്യമന്ത്രി.
പ്രഥമ പരിഗണന രക്ഷാപ്രവർത്തനത്തിന്- മുഖ്യമന്ത്രി പിണറായി വിജയൻ
