വയനാട് ഉരുൾപൊട്ടൽ: ബന്ദിപ്പൂർ വഴി രാത്രിയാത്ര അനുവദിക്കണമെന്ന ആവശ്യം തള്ളി കേന്ദ്രം

വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലൂടെയുള്ള ദേശീയപാത 766-ലെ രാത്രിയാത്രാ നിരോധനത്തിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യം തള്ളി കേന്ദ്രം. ദുരിതാശ്വാസ പ്രവർത്തനത്തിന് ആളുകൾക്ക് എത്തുന്നതിനും അവശ്യസാധനങ്ങൾ ഉൾപ്പെടുത്തുന്നതിനും ഇളവ് വേണമെന്ന ആവശ്യം കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭുപേന്ദ്ര യാദവ് തള്ളിയത്.

 

രാത്രിയാത്രയിൽ ഇളവ് അനുവദിക്കണമെന്ന് രാജ്യസഭ ഹാരിസ് ബീരാൻ ആവശ്യപ്പെട്ടു.നിലവിൽ കോഴിക്കോട് ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ നിന്ന് വയനാടിലേക്കുള്ള യാത്രാ നിയന്ത്രണം സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.  ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള സാധനങ്ങൾ കൊണ്ടുവരുന്നതിന് ബന്ദിപ്പൂർ വഴിയുള്ള രാത്രിയാത്ര അനുവദിക്കണമെന്നാണ് കേന്ദ്രത്തോട് ഹാരിസ് ബീരാൻ ആവശ്യപ്പെട്ടത്. എന്നാൽ കടുവാസങ്കേതത്തിലൂടെയുള്ള രാത്രി യാത്രാമൃഗങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്‌ടിക്കാൻകഴിയില്ലെന്ന് മന്ത്രി ഭുപേന്ദ്ര യാദവ് അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *