മുണ്ടക്കൈ ഉരുൾപൊട്ടലുണ്ടായ പടവെട്ടിക്കുന്ന് വെള്ളാർമലയുടെ ഭാഗത്തുനിന്ന് നാലുപേരെ ജീവനോടെ രക്ഷപ്പെടുത്തിയതായി കരസേന വക്താവ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. രണ്ട് പുരുഷന്മാരേയും സ്ത്രീകളേയുമാണ് രക്ഷപ്പെടുത്തിയത്. പെൺകുട്ടിയുടെ കാലിന് പരുക്കേറ്റിട്ടുണ്ട്. കാഞ്ഞിരക്കത്തോട്ടത്ത് ജോണി, ജോമോൾ, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് കണ്ടെത്തിയിരിക്കുന്നത്. തെരച്ചിൽ പുരോഗമിക്കുന്നു
നാലു പേരെ ജീവനോടെ രക്ഷിച്ചു, മുണ്ടക്കൈയിൽ തെരച്ചിൽ പുരോഗമിക്കുന്നു
