വയനാട് ചുരത്തിലെ വിള്ളൽ ഗുരുതരമല്ല.വിള്ളൽ വീണതിനടുത്ത് ദേശീയ പാതയിൽ നിന്ന് താഴേക്കുള്ള പഞ്ചായത്ത് കോൺക്രീറ്റ് റോഡിൻ്റെ ശോച്യാവസ്ഥയും ദേശീയ പാതയുടെ സുരക്ഷിതത്വത്തെ ബാധിക്കുന്നതായും ദേശീയപാത അധികൃതർ ചൂണ്ടിക്കാട്ടി. പഞ്ചായത്ത് ഈ റോഡിന്റെ അറ്റ കുറ്റപ്പണികൾ എത്രയും വേഗം നടത്തണം വാഹനങ്ങൾ ഈ ഭാഗത്ത് വൺവേയായി കടത്തി വീട്ട് റോഡിന്റെ സ്ഥിതി 2 ദിവസം കൂടി നിരീക്ഷിച്ച് ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കും.