ചൂരൽമലയിൽ നിന്നും 20 പവൻ സ്വർണവും രേഖകളും കണ്ടെത്തി; കൺട്രോൾ റൂമിലേക്ക് കൈമാറിയതായി അധികൃതർ

മേപ്പാടി: ചൂരൽമലയിലെ മണ്ണിടയിൽ നിന്നും സ്വർണവും രേഖകളും അഗ്നിരക്ഷാ സേന നടത്തിയ തിരച്ചിലിൽ കണ്ടെത്തി. സ്കൂളിനു പിന്നിലുള്ള തകർന്ന വീട്ടിൽ നിന്ന് 20 പവൻ ആണ് കിട്ടിയത്. 3 മാല, 2 കൈ ചെയിൻ, 2 വള, 17 കമ്മൽ‌, 3 മോതിരം, 2 ചുട്ടി എന്നിങ്ങനെയാണ് ലഭിച്ചത്. കൂടാതെ ആധാർ , പാസ്പോർട്ട് രേഖകളും ലഭിച്ചു.

 

കണ്ടെടുത്ത സ്വർണവും അതിന്റെ കണക്കുകളും റവന്യു വകുപ്പിന്റെ കൺട്രോൾ റൂമിലേക്ക് കൈമാറിയതായി അധികൃതർ പറഞ്ഞു. ഒരു ബാഗിനുള്ളിലായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *