വയനാട് ഉരുൾപൊട്ടൽ: മരണസംഖ്യ 402, കണ്ടെടുത്തത് 181 ശരീരഭാഗങ്ങൾ

മേപ്പാടി: ചൂരൽമലയേയും മുണ്ടക്കയേയും പിടിച്ചുകുലുക്കിയ ഉരുൾപൊട്ടലുണ്ടായിട്ട് ഇന്ന് എട്ടുദിവസം. കേരളം കണ്ട എക്കാലത്തെയും വലിയ ദുരന്തത്തിൽ ഓരോ ദിവസവും ഉയരുന്ന മരണസഖ്യയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് നാടാകെ. ഒരാഴ്ച പിന്നിടുമ്പോഴും തെരച്ചിൽ തുടരുകയാണ്. ഇന്ന് സൂചിപ്പാറയിലെ സൺറൈസ് വാലി മേഖലയിൽ തെരച്ചിൽ നടത്തും. നേരത്തെ പരിശോധന നടത്താനാകാത്ത മേഖലയാണിത്. വ്യോമസേന ഹെലികോപ്റ്റർ വഴിയാകും.

 

ഉരുൾപൊട്ടലിൽ മരിച്ചതായി തിരിച്ചറിയാത്തവരുടെ മൃതദേഹം പുത്തുമലയിൽ കൂട്ടമായി സംസ്കരിച്ചു. 29 മൃതദേഹങ്ങളും 154 ശരീരഭാഗങ്ങളുമാണ് ഒരുമിച്ച് സംസ്ക്കരിച്ചത്. മൃതദേഹം ബന്ധുക്കൾക്ക് പിന്നീട് തിരിച്ചറിയാനുള്ള അടയാളങ്ങളോടെ സർവ്വമത പ്രാർത്ഥനയ്ക്ക് ശേഷമാണ് സംസ്കാരം നടത്തിയത്. 4 മണിക്ക് തുടങ്ങിയ ചടങ്ങുകൾ രാത്രിയോടെ പൂർത്തിയായത്.


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *