മേപ്പാടി: വയനാട് ഉരുൾപൊട്ടൽ ബാധിതരുടെ പുനരധിവാസത്തിനായുള്ള നടപടി അതിവേഗം പുരോഗമിക്കുന്നതായി റവന്യൂ മന്ത്രി കെ രാജൻ. ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നവരെ ഇവിടെ നിന്ന് ഉടൻ മാറ്റും. മേപ്പാടി പ്രദേശത്ത് ഒഴിഞ്ഞു കിടക്കുന്ന സർക്കാർ കെട്ടിടങ്ങളുടെ കണക്ക് പിഡബ്ല്യുഡി എടുക്കുന്നുണ്ട്.
റിസോർട്ടുകൾ അടക്കം മേഖലയിൽ ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെ കണക്ക് എടുക്കുന്നുണ്ട്. ക്യാമ്പിൽ കഴിയുന്നവരെ ഉടൻ ഇവിടങ്ങളിലേക്ക് മാറ്റും.