▪️മാതാപിതാക്കൾ നഷ്‌ടപ്പെട്ട, ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുഞ്ഞുങ്ങളെ 2015- ലെ കേന്ദ്ര ബാലനീതി നിയമപ്രകാരമാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുഖാന്തിരം സർക്കാർ സംരക്ഷിക്കുന്നത്.
▪️ബാലനീതി നിയമം-2015, അഡോപ്ഷൻ റെഗുലേഷൻ-2022 എന്നീ നിയമങ്ങളുടെ നിയമപരമായ നടപടികളിലൂടെയാണ് ദത്തെടുക്കലും (Adoption) പോറ്റിവളർത്തലും (Foster Care) നടക്കുന്നത്.
▪️CARA (Central Adoption Resource Authority) യുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് നിർദ്ദിഷ്ട മാനദണ്ഡങ്ങൾക്കനുസരിച്ച് യോഗ്യരായവർക്കാണ് കുഞ്ഞുങ്ങളെ ദത്തെടുക്കാൻ സാധിക്കുന്നത്.
ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളായി ചൈൽഡ് വെൽഫെയർ കമ്മിറ്റി കണ്ടെത്തിയിട്ടുള്ളതും ശിശുസംരക്ഷണ സ്ഥാപനങ്ങളിൽ സംരക്ഷിച്ച് വരുന്നതുമായ
6 മുതൽ 18 വയസ് വരെയുള്ള കുഞ്ഞുങ്ങൾക്ക് കുടുംബാന്തരീക്ഷമൊരുക്കുന്നതിന് താൽക്കാലികമായി ഒരു കാലയളവിലേക്ക് കുട്ടികളെ പോറ്റിവളർത്താനും (Foster Care) താത്പര്യമുള്ളവർക്ക് സാധിക്കും.
▪️ദത്തെടുക്കലും ഫോസ്റ്റർ കെയറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് താത്പര്യമുള്ളവർ അതാത് ജില്ലകളിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റികളുമായോ ജില്ലാ ശിശുസംരക്ഷണ യൂണിറ്റുമായോ ബന്ധപ്പെടേണ്ടതാണ്.
04936 285050 – ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) വയനാട്
04936 246098 – ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് വയനാട്
ഫോൺ:9446930777, 9496343949
രജിസ്ട്രേഷൻ വെബ്സൈറ്റ് : https://cara.wcd.gov.in