മേപ്പാടി: ചാലിയാർ തീരത്തെ ദുർഘട മേഖലയായ സൺറൈസ് വാലിയിലെ ദൗത്യ സംഘത്തിൻ്റെ പരിശോധന ഇന്നും തുടരുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ അറിയിച്ചു. ത്രിതല പഞ്ചായത്ത് അധ്യക്ഷൻന്മാരുടെയും സെക്രട്ടറിന്മാരുടെയും അടിയന്തര യോഗം ഇന്നു കലക്ടറേറ്റിൽ ചേരും. പ്രകൃതിദുരന്ത മേഖലകളിൽ പകർച്ചവ്യാധികൾ പ്രതിരോധിക്കാൻ ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ ജലസ്രോതസ്സുകൾ ശുചീകരിക്കും.
സൺറൈസ് വാലി ദുർഘട മേഖലകളിലെ പരിശോധന ഇന്നും തുടരും
