കോട്ടയം നാട്ടകം സ്വദേശി അനന്തു കെ പ്രദീപ് (29 വയസ്), കോട്ടയം കല്ലറ സ്വദേശി അച്ചു എന്ന് വിളിപ്പേരുള്ള അതുൽ റെജി (വയസ് 34) എന്നിവരെയാണ്, ബഹു.തൊടുപുഴ NDPS സ്പെഷ്യൽ കോടതി ജഡ്ജ് ഹരികുമാർ K N, കുറ്റക്കാർ എന്ന് കണ്ടെത്തി ശിക്ഷിച്ചിരിക്കുന്നത്.
2020 മെയ് 23 ന് ഏറ്റുമാനൂർ കോട്ടയം എം സി റോഡിൽ, അതിരമ്പുഴ കൈതമല മൂഹിയുദ്ദീൻ പള്ളിയുടെ മുൻവശത്ത് വച്ചാണ് പ്രതികളെ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയത്. അന്ന് സ്റ്റേറ്റ് സ്ക്വാഡ് ലീഡർ ആയിരുന്ന സർക്കിൾ ഇൻസ്പെക്ടർ റ്റി. അനികുമാർ, സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ലോറിയിൽ ബുക്കുകൾക്കിടയിൽ ഒളിപ്പിച്ച് കൊണ്ടുവന്ന കഞ്ചാവ് കസ്റ്റഡിയിലെടുത്തത്. ദക്ഷിണ മേഖല എക്സൈസ് ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ നൂറുദ്ദീൻ എച്ച് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ Adv. B രാജേഷ് ഹാജരായി.