ചാരായവും 200 ലിറ്റർ വാഷുമായി യുവാവ് പിടിയിൽ

മാനന്തവാടി : എക്സൈസ് സർക്കിൾ ഓഫിസ് ടീം തവിഞ്ഞാൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ 19 ലിറ്റർ ചാരായവും 200 ലിറ്റർ വാഷുമായി യുവാവിനെ കസ്റ്റഡിയിൽ എടുത്തു. തവിഞ്ഞാൽ കാബെട്ടി വെൺമണി പുളിമൂല അജീഷ് എന്ന പി.ആർ. ബിജു (30) വിനെ ആണ് എക്സൈസ് കസ്റ്റഡിയിലെടുത്തത്.

 

വെൺമണി ഭാഗം കേന്ദ്രീകരിച്ച് വൻതോതിൽ ചാരായം വാറ്റി വിൽക്കുന്നു എന്ന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് മേൽ കേസ് കണ്ടെത്തിയത്. സ്വന്തമായി വാറ്റിയെടുക്കുന്ന ചാരായം വാളാട് , ഒരപ്പ്, തവിഞ്ഞാൽ ഭാഗങ്ങളിൽ ചില്ലറ വിൽപനയ്ക്കായി ഇയാൾ എത്തിച്ച് നൽകിയിരുന്നു. ലിറ്ററിന് 600 രൂപ നിരക്കിലാണ് ചാരായം വിൽപന നടത്തിയിരുന്നതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ഓണം സ്പെഷൽ ഡ്രൈവിനു മുന്നോടിയായി എക്സൈസ് പരിശോധനകളും റെയ്ഡകളും കൂടുതൽ കർശനമാക്കി. എക്സൈസ് പാർട്ടിയിൽ പ്രിവന്റിവ് ഓഫിസർ ജിനോഷ് പി. ആർ ,ജോണി. കെ ,ഗ്രേഡ് പ്രിവന്റീവ് ഓഫിസർ .എ .സി ചന്ദ്രൻ ,സിവിൽ എക്സൈസ് ഓഫിസർമാരായ പ്രിൻസ് ടി. ജി, വിപിൻ കുമാർ പി.വി , സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ ഷിംജിത്ത് .പി .എന്നിവർ പങ്കെടുത്തു. അനന്തര നടപടികൾക്കായി പ്രതിയെയും തൊണ്ടിമുതലുകളെയും മാനന്തവാടി എക്സൈസ് റേഞ്ച് ഓഫിസിൽ ഹാജരാക്കി. പത്തുവർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *