ന്യൂഡൽഹി: മുതിർന്ന സിപിഎം നേതാവും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ (80) അന്തരിച്ചു. തെക്കൻ കൊൽക്കത്തയിലെ അദ്ദേഹത്തിന്റെ്റെ വസതിയിൽ വ്യാഴാഴ്ച രാവിലെ 8.20 ഓടെയായിരുന്നു അന്ത്യം. ബാലിഗഞ്ച് ഏരിയയിലെ രണ്ട് മുറികളുള്ള ഒരു ചെറിയ സർക്കാർ അപ്പാർട്ട്മെന്റിലാണ് അദ്ദേഹം താമസിച്ചിരുന്നത്.
2000 മുതൽ 2011 വരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവിനെ സി.ഒ.പി.ഡി. (ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ്)യും വാർധക്യസഹജമായ മറ്റ് രോഗങ്ങളും കുറച്ചുകാലമായി അലട്ടുന്നുണ്ടായിരുന്നു. ഇതേത്തുടർന്ന് കുറച്ചുകാലമായി അദ്ദേഹം പൊതുപ്രവർത്തനത്തിൽനിന്ന് പൂർണമായും വിട്ടുനിൽക്കുകയായിരുന്നു. 2019-ലാണ് അദ്ദേഹം അവസാനമായി പൊതുപരിപാടിയിൽ പങ്കെടുത്തത്.