വയനാട്ടിൽ ഭൂമികുലുക്കം ഉണ്ടായിട്ടില്ല: ജില്ലാ കലക്ടർ

കൽപ്പറ്റ:സംസ്ഥാനത്തിനകത്തോ സമീപ പ്രദേശങ്ങളിലോ സ്ഥാപിച്ച ഭൂചലനമാപിനികളിലും ഓഗസ്റ്റ് ഒമ്പതിന് ഭൂമികുലുക്കം രേഖപ്പെടുത്തിയിട്ടില്ലെന്ന് ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനത്തിൻ്റെ ശബ്ദം കേട്ടതായുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ വിശദീകരണം.

 

ഉരുൾപൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടായ പ്രദേശങ്ങളിൽ ഭൂമിക്കടിയിൽ പല തട്ടുകളിലായി വലിയ മൺകൂനകൾ ഉണ്ടാകാറുണ്ട്. ഈ പാളികൾ ഇളകി നിറപ്പായ നിലയിലെത്തുന്നത് ഇത്തരം പ്രദേശങ്ങളിൽ സ്വാഭാവികമാണ്. ഭൂമിക്കടിയിലെ മൺപാളികൾ തമ്മിലുള്ള സംഘർഷം പ്രദേശത്ത് കുലുക്കവും ശബ്ദവും സൃഷ്ടിക്കാറുണ്ട്. വയനാട്ടിൽ പല സ്ഥലങ്ങളിലും ഇതാകാം അനുഭവപ്പെട്ടതായും ജില്ലാ കലക്ടർ അറിയിച്ചു.

 

 

സംസ്ഥാനത്തിനകത്തും സമീപ പ്രദേശങ്ങളിലും സ്ഥാപിച്ചിട്ടുള്ള ഭൂകമ്പമാപിനികളിൽ നാഷണൽ സെൻ്റർ സീസ്‌മോളജി (എൻ.എസ്.എസ്.), കൂടുതലായി ഭൗമശാസ്ത്ര വകുപ്പ് (എം.ഒ.ഐ.എസ്.) എന്നിവ സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ട്. രാജ്യത്തിനകത്തും അയൽദേശങ്ങളിലും റിക്ടർ സ്‌കെയിലിൽ 3.0യും അതിനുമുകളിലും തീവ്രതയുള്ള ഭൂകമ്പങ്ങൾ മുഴുവൻ സമയ നിരീക്ഷണത്തിലാണ്.നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിൽ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയ ജില്ലാ കളക്ടർ അറിയിച്ചു

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *