അമ്പലവയൽ: ജില്ലയിലുണ്ടായ പ്രകമ്പനം ഭൗമ പ്രതിഭാസം ഭൂചലനമല്ലെന്ന് വിദഗ്ദ്ധർ. ഭൂകമ്പമാപിനിയിൽ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല. നാഷണൽ സീസ്മോളജിക്കൽ സെന്ററാണ് ഇക്കാര്യം അറിയിച്ചത്. ഉണ്ടായത് പ്രകമ്പനമാണെന്നും ഇതിൻ്റെ കാരണം അന്വേഷിക്കുകയാണെന്നും വിദഗ്ദ്ധർ പറഞ്ഞു. വിവിധ പ്രദേശങ്ങളിൽ നിന്ന് പ്രകമ്പനം ഉണ്ടായതായുള്ള വിവരം ലഭിച്ചിട്ടുണ്ടെന്നും ഇത് പരിശോധിച്ച് വരികയാണെന്നും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വിശദീകരിച്ചു. പ്രദേശത്ത് നിലവിൽ ഭൂകമ്പ സൂചനകൾ ഒന്നും തന്നെ ഇല്ലെന്ന് ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു.
വയനാട്ടിലുണ്ടായത് ഭൂചലനമല്ല, പ്രകമ്പനം; സ്ഥിരീകരിച്ച് നാഷണൽ സീസ്മോളജി സെന്റർ
