വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂരിൽ ഓണത്തിന് നടക്കേണ്ട പുലിക്കളി റദ്ദാക്കി

തൃശൂരിൽ എല്ലാ വർഷവും ഓണത്തിന് നടത്താറുള്ള പുലിക്കളി ഒഴിവാക്കി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുലിക്കളിയും കുമ്മാട്ടിക്കളിയും ഉൾപ്പെടെയുള്ള ഓണാഘോഷങ്ങൾ ഒഴിവാക്കാൻ ഇന്ന് ചേർന്ന കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം തീരുമാനിക്കുകയായിരുന്നു.

പുലിക്കളിക്കൊപ്പം കുമ്മാട്ടിക്കളിയും ഒഴിവാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഡിവിഷൻ തല ഓണാഘോഷവും നടത്തേണ്ടതില്ലെന്ന് തൃശൂർ കോർപ്പറേഷൻ യോഗം തീരുമാനിച്ചു. കേരളം ഇന്നുവരെ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന് വയനാട്ടിലുണ്ടായ സാഹചര്യത്തിൽ ആഘോഷപരിപാടികൾ ഒഴിവാക്കാൻ കൂട്ടായ തീരുമാനം എടുക്കുകയായിരുന്നുവെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *