കൽപ്പറ്റ: പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനത്തെ തുടർന്ന് വയനാട് ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണമേർപ്പെടുത്തി. ഇന്ന് രാവിലെ 7 മണി മുതൽ വൈകിട്ട് 3 മണി വരെ വയനാട് ചുരം വഴി സഞ്ചരിക്കുന്ന വാഹനങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഹെവി വെഹിക്കിൾസ്, മൾട്ടി ആക്സിൽ ലോഡഡ് വെഹിക്കിൾസ് തുടങ്ങി മറ്റു ചരക്കു വാഹനങ്ങൾ എന്നിവ കടത്തിവിടില്ലെന്ന് താമരശ്ശേരി ഡിവൈഎസ്പി പി പ്രമോദ് അറിയിച്ചു. താമരശ്ശേരിക്കും അടിവാരത്തിനും ഇടക്ക് സൗകര്യപ്രദമായ സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള വാഹനങ്ങൾ തടഞ്ഞു നിർത്തും.
പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം: ഇന്ന് വയനാട് ചുരത്തിൽ ഗതാഗത നിയന്ത്രണം
