കൽപ്പറ്റ: പ്രകൃതി ദുരന്തം സംഭവിച്ച മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമറ്റം, മുണ്ടക്കൈ, ചൂരൽമല, നിവാസികളുടെ നഷ്ടപ്പെട്ട രേഖകൾ വീണ്ടെടുക്കുന്നതിന് മേപ്പാടി ഗവ.ഹൈസ്‌കൂൾ, സെൻ്റ് ജോസഫ്‌സ് യുപി സ്‌കൂൾ, മൗണ്ട് താബോർ ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പ്രത്യേക ക്യാമ്പ് നടത്തും. ദുരന്ത നിവാരണ അതോറിട്ടിയുടെ നിർദ്ദേശാനുസരണം ജില്ലാ ഭരണകൂടത്തിൻ്റെ ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകൾ, ഐടി മിഷൻ, അക്ഷയ എന്നിവയെ ഏകോപിപ്പിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ദുരന്തത്തിൽ രേഖകൾ നഷ്ടപ്പെട്ടവർക്കുള്ള സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.
രേഖകൾ വീണ്ടെടുക്കാൻ നാളെ പ്രത്യേക ക്യാമ്പുകൾ
