അപകടകരമായി വാഹനമോടിച്ചു; പോലീസുകാരനെ അക്രമിച്ചു രണ്ട് യുവാക്കൾ അറസ്റ്റിൽ

ബത്തേരി: രാത്രിയിൽ അശ്രദ്ധമായി മനുഷ്യജീവന് അപകടം വരത്തക്ക രീതിയിൽ വാഹനം ഓടിച്ച് മറ്റു വാഹനങ്ങളെ ഇടിക്കുകയും, തടയാൻ ചെന്ന പോലീസുകാരനെ അക്രമിക്കുകയും ചെയ്‌ത യുവാക്കൾ അറസ്റ്റിൽ. മൂലങ്കാവ്, കുപ്പാടി, നേടിയാക്കൽ വീട്ടിൽ അമൽ തങ്കച്ചൻ (23), കുപ്പാടി, വരണംകുടത്ത് വീട്ടിൽ അജയ്(42) എന്നിവരെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. അജയ്‌ന് സംസ്ഥാനത്തുടനീളം എട്ട് കേസുകളുണ്ട്.

 

10.08.2024 തീയതി രാത്രിയാണ് സംഭവം. കോട്ടക്കുന്ന് ഭാഗത്ത് നിന്നും ഒരു കാർ അശ്രദ്ധമായി മനുഷ്യജീവന് അപകടം വരത്തക്ക രീതിയിൽ ഓടിച്ചുവരുന്നുണ്ടെന്ന് ബത്തേരി പോലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചതിനെ തുടർന്ന് നൈറ്റ് പട്രോളിങ് ഡ്യൂട്ടിക്കുണ്ടായിരുന്ന പോലീസുകാർ ചുങ്കം ഭാഗത്ത് നിന്നു കാർ കൈ കാണിച്ചു നിർത്തി. പേരും വിലാസവും ചോദിച്ച സമയത്ത് വാഹനം പെട്ടെന്ന് മുമ്പോട്ട് എടുത്ത് അതിവേഗത്തിൽ ബീനാച്ചി ഭാഗത്തേക്ക് ഓടിച്ചു പോയി. ടൗണിലുണ്ടായിരുന്നവരും ഓട്ടോ ഡ്രൈവർമാരും ഓടിയത് കൊണ്ടാണ് രക്ഷപ്പെട്ടത്. ദൊട്ടപ്പൻകുളത്ത് വെച്ച് വിവിധ വാഹനങ്ങളിൽ ഇടിച്ചു കാർ നിൽക്കുകയായിരുന്നു. പിന്തുതുടർന്നിരുന്ന പോലീസും അവിടെയുണ്ടായിരുന്ന നാട്ടുകാരും അടുത്തെത്തിയപ്പോൾ അമൽ തങ്കച്ചൻ വാഹനത്തിൽ നിന്നും പുറത്തിറങ്ങി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ തടഞ്ഞുവെച്ച് വലതുകൈ പിടിച്ചു തിരിച്ചു. അജയും കാറിന് പുറത്തിറങ്ങി പോലീസുകാരൻ്റെ യൂനിഫോമിന്റെ കോളറിൽ പിടിച്ചു പുറകോട്ട് തള്ളുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. തുടർന്ന് പോലീസ് ബലപ്രയോഗത്തിലുടെ ഇരുവരെയും ജീപ്പിൽ കയറ്റി ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് രക്ത പരിശോധന നടത്തി. ആശുപത്രിയിൽ എത്തിയും യുവാക്കൾ അക്രമവും തെറിവിളിയും തുടർന്നു. കെ..എൽ. 43 ഡി 1641 കാർ കസ്റ്റഡിയിലെടുത്തു. എസ്.ഐ രാംദാസ്, ഡോണിത്ത് സജി എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *