പാലക്കാട്, അയലൂർ ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസില്‍ ഗവ. അംഗീകൃത കോഴ്സായ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്സിന് പ്ലസ്ടുവാണ് യോഗ്യത. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് ട്യൂഷന്‍ ഫീസില്‍ ഇളവുണ്ട്. പ്രവേശനത്തിന് താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 14 നുള്ളില്‍ കോളേജിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 9495069307, 8547005029.