കൽപ്പറ്റ: ഹോമിയോ ഡോക്ടറെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൽപ്പറ്റ എമിലി സ്വദേശി കായിക്കര സലീമിൻ്റെ ഭാര്യ മാജിത ഫർസാന (34) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ച മുതൽ ഇവരെ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിൽ സമീപത്തെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ബന്ധുക്കൾ കൽപ്പറ്റ പോലീസിൽ പരാതി നൽകി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മരണ കാരണം പോസ്റ്റ്മോർട്ടത്തിനു ശേഷമേ വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു.