കൽപ്പറ്റ: വയനാട്ടിൽ അടുത്ത 6 ദിവസം മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. 20 വരെ ഉച്ചയ്ക്കു ശേഷം ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് ഹ്യൂം സെൻറർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി അറിയിച്ചു. കഴിഞ്ഞ ദിവസം വയനാട്ടിൽ കടച്ചിൽ, വടുവൻചാൽ മേഖലകളിൽ 100 മില്ലിമീറ്ററോളം മഴ പെയ്തിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അവർ വ്യക്തമാക്കി. ചില സ്ഥലങ്ങളിൽ കുറഞ്ഞ സമയത്ത് തീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. ചൂരൽമല , മുണ്ടക്കൈ മേഖലകളിൽ കനത്ത മഴയ്ക്കും ഉരുൾപൊട്ടൽ സാധ്യത ഉണ്ടാകുമെന്നും സെൻറർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.