തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് 760 രൂപ വർധിച്ചതോടെ സ്വർണവില 52000 കടന്നു. ഇന്നലെ 200 രൂപ ഉയർന്നിരുന്നു. തുടർച്ചയായ നാലാം ദിനമാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52,520 രൂപയാണ്.
കഴിഞ്ഞ നാല് ദിവസംകൊണ്ട് വർധിച്ചത് 1720 രൂപയാണ്. കഴിഞ്ഞ മാസം 23 ന് ധനമന്ത്രി നിറമാല സീതാരാമൻ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതോടെ രാജ്യത്ത് സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. ബജറ്റിന് ശേഷം ആദ്യമായാണ് സ്വർണവില 52000 കടക്കുന്നത്. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6565 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5425 രൂപയാണ്. ഇന്നലെ കുറഞ്ഞ വെള്ളിയുടെ വില ഇന്ന് വർധിച്ചിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 88 രൂപയാണ്