കൽപ്പറ്റ:മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കള്ളാടി -ആനക്കാംപൊയിൽ തുരങ്കപാത പദ്ധതി ഉപേക്ഷിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. ഇത് അടക്കമുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ശക്തമാ ക്കുമെന്ന് നേതാക്കൾ പറഞ്ഞു. മുണ്ടക്കൈ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികളും അതിജീവിച്ചവർക്ക് ഐക്യദാർഢ്യം അർപ്പിച്ചും കളക്ടറേറ്റിന് മുൻപിൽ ഉപവാസം അനുഷ്ഠിച്ചു.
തുരങ്ക പാത പദ്ധതി ഉപേക്ഷിക്കണം വയനാട് പ്രകൃതി സംരക്ഷണ സമിതി
