മേപ്പാടി: ചൂരൽമല ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ നടത്തിയ തിരച്ചിലിൽ നാലും ലക്ഷത്തോളം രൂപ കണ്ടെടുത്തു. ഫയർ ഫോഴ്സ്, സിവിൽ ഡിഫൻസ് എന്നിവർ നടത്തിയ തിരച്ചിലിലാണ് പണം കണ്ടെത്തിയത്. വെള്ളാർമല സ്‌കൂളിൻ്റെ പിറകിൽ നിന്നാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ പണം കണ്ടെത്തിയത്.
500 ന്റെ ഏഴുകെട്ടുകളും നൂറിന്റെ അഞ്ചു കെട്ടുകളുമുണ്ട്. പണം പൊലീസിന് കൈമാറിയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പാറയുടെ ഇടയിൽ നിന്നാണ് പണം കിട്ടിയത്. വിലപിടിപ്പുള്ള വസ്‌തുക്കളെല്ലാം പ്ലാസ്റ്റിക് കവറിലാക്കണമെന്ന് സാധാരണയായി നിർദേശം നൽകാറുണ്ട്. അങ്ങനെ ചെയ്‌തത് കൊണ്ടാണ് ഈ പണം നശിക്കാതെ കിട്ടിയത്. ഇതൊരു സന്ദേശം കൂടിയാണെന്നും ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ പറയുന്നു. നൂറോളം ഫയർഫോഴ്‌സ് അംഗങ്ങളാണ് ഇപ്പോൾ ദുരന്ത ഭൂമിയിൽ തിരച്ചിൽ നടത്തുന്നത്.