ന്യൂഡൽഹി : പ്രകൃതി ദുരന്തത്തിൽ ജീവൻ
പൊലിഞ്ഞവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രകൃതി ദുരന്തത്തിൽ പൊലിഞ്ഞവരെ വേദനയോടെ ഓർക്കുന്നു. രാജ്യം അവരുടെ കുടുംബത്തിനൊപ്പമാണെന്നും മോദി പറഞ്ഞു. എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകം ഇന്ത്യയുടെ വളർച്ച ഉറ്റുനോക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2047 ൽ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിച്ചിരിക്കും. അസാധ്യമെന്ന് കരുതിയതെല്ലാം സാധ്യമാക്കിയെന്നും മോദി പറഞ്ഞു. രാജ്യത്തെ സായുധ സേന സർജിക്കൽ, വ്യോമാക്രമണം നടത്തുമ്പോൾ ഓരോ ഇന്ത്യക്കാരനും അഭിമാനം നിറയുന്നു. പരിഷ്കാരങ്ങളോടുള്ള ഞങ്ങളുടെ പ്രതിബദ്ധത താൽക്കാലിക കൈയടിക്ക് വേണ്ടിയല്ല. മറിച്ച് രാജ്യത്തെ ശക്തിപ്പെടുത്താനുള്ള ദൃഢനിശ്ചയമാണ്.പ്രധാനമന്ത്രി പറഞ്ഞു.