ഉരുൾപൊട്ടൽ ദുരന്തം: നിലമ്പൂർ മേഖലയിലെ തിരച്ചിൽ തുടരും; മന്ത്രി കെ. രാജൻ

മലപ്പുറം :വയനാട് ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് നിലമ്പൂർ മേഖലയിൽ നടത്തുന്ന തിരച്ചിൽ തുടരുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. മലപ്പുറം കളക്ടറേറ്റിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും വിവിധ സേനകളുടെയും അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കൃത്യമായ ഏകോപനത്തോടെ വിവിധ സേനകളുടെ നേതൃത്വത്തിൽ കുറ്റമറ്റ വിധത്തിലാണ് തിരച്ചിൽ നടക്കുന്നത്. ദുരന്തത്തിൽ ഉൾപ്പെട്ട 118 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും മന്ത്രി പറഞ്ഞു.

 

ഉരുൾപൊട്ടലിൽ ഒഴുകി വന്ന മണ്ണ് അടിഞ്ഞു കിടക്കുന്ന ഭാഗങ്ങൾ (Sand Bed) കേന്ദ്രീകരിച്ചായിരിക്കും ഇനി കൂടുതലായും തിരച്ചിൽ നടത്തുക. ഉൾവനത്തിലെ പാറയുടെ അരികുകളിലും പരിശോധന നടത്തും. വിവിധ സേനകളെ കൂടാതെ കടാവർ നായകളെ ഉപയോഗിച്ചും ഈ ഭാഗങ്ങളിൽ തിരച്ചിൽ നടത്തും. ഇരുട്ടുകുത്തി മുതൽ പരപ്പൻ പാറ വരെയുള്ള ഭാഗത്താണ് കൂടുതൽ തിരച്ചിൽ ആവശ്യമുള്ളത്.

 

ദുരന്തത്തിൽ ഉൾപ്പെട്ടവരുടെ 212 ശരീര ഭാഗങ്ങളാണ് ഇതുവരെ ലഭിച്ചത്. ഇതിൽ 173 ഉം ലഭിച്ചത് നിലമ്പൂർ മേഖലയിൽ നിന്നായിരുന്നു. ലഭിച്ച 231 മൃതദേഹങ്ങളിൽ 80 എണ്ണം കണ്ടെടുത്തതും നിലമ്പൂർ മേഖലയിൽ നിന്നാണ്. മുണ്ടേരി ഫാം മുതൽ പരപ്പൻപാറ വരെ, പനങ്കയം മുതൽ പൂക്കോട്ടുമണ്ണ വരെ, പൂക്കോട്ടുമണ്ണ മുതൽ ചാലിയാർ മുക്ക് വരെ, ഇരുട്ടുകുത്തി മുതൽ കുമ്പളപ്പാറ വരെ, കുമ്പളപ്പാറ മുതൽ പരപ്പൻപാറ വരെ തുടങ്ങി അഞ്ച് സെക്‌ടറുകളാക്കിയാണ് നിലവിൽ തിരച്ചിൽ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *