ഹജ് തീർഥാടനം: റജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു

അടുത്ത വർഷത്തെ ഹജ് തീർഥാടന റജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. അടുത്ത മാസം ഒൻപത് വരെ അപേക്ഷിക്കാം.ഈ വർഷം മുതൽ ‘ഹജ് സുവിധ’ മൊബൈൽ ആപ്ലിക്കേഷൻ വഴിയും അപേക്ഷിക്കാൻ സാധിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജിജു പറഞ്ഞു.

 

അപേക്ഷകർക്ക് 2026 ജനുവരി 15 വരെയെങ്കിലും കാലാവധിയുള്ള പാസ്പോർട്ട് ഉണ്ടായിരിക്കണം. പുതിയ ഹജ് നയവും കേന്ദ്രമന്ത്രി അവതരിപ്പിച്ചു.നറുക്കെടുപ്പില്ലാതെ നേരിട്ട് അവസരം ലഭിക്കുന്നതിനുള്ള പ്രായം 70 ൽ നിന്ന് 65 ആക്കി. മെഹ്റം (ആൺ തുണ) ഇല്ലാത്ത 45 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്ക് മെഹ്റം ഇല്ലാത്ത വിഭാഗത്തിൽ നിലവിലുള്ള മുൻഗണന തുടരും.പുതിയ നയം അനുസരിച്ച് 65 വയസ്സിന് മുകളിലുള്ളവർക്ക് ഒരു സഹായി നിർബന്ധമാണ്.

കൂടുതൽ വിവരങ്ങൾക്ക്: hajcommittee.gov.in


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *