ദേശീയ ചലച്ചിത്ര പുരസ്കാരം: മികച്ച ചിത്രം ആട്ടം, നിത്യ മേനനും മാനസി പരേഖും നടിമാര്‍; ഋഷഭ് ഷെട്ടി നടൻ

70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം തിരഞ്ഞെടുത്തു.മികച്ച തിരക്കഥ, മികച്ച ചിത്ര സംയോജനം എന്നീ വിഭാഗങ്ങളിലും ആട്ടത്തിന് പുരസ്കാരമുണ്ട്. മികച്ച ബാലതാരമായി മാളികപ്പുറത്തിലെ അഭിനയത്തിന് ശ്രീപത് അർഹനായി. സൗദി വെള്ളക്ക മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.മികച്ച നടിയ്ക്കുള്ള പുരസ്കാരം നിത്യ മേനോനും മാനസി പരേഖും പങ്കുവെച്ചു. തിരുച്ചിത്രബലം എന്ന ചിത്രത്തിലെ പ്രകടനമാണ് നിത്യയ്ക്ക് അവാർഡ് നേടിക്കൊടുത്തത്. മാനസി പരേഖിന് പുരസ്കാരം ലഭിച്ചത് കച്ച്‌ എക്സ്പ്രസിലെ അഭിനയത്തിനാണ്. മികച്ച നടനായി ഋഷഭ് ഷെട്ടി തിരഞ്ഞെടുക്കപ്പെട്ടു.

 

അവാർഡുകള്‍ വിശദമായി അറിയാം..(ഫീച്ചർ ഫിലിം)

 

◾പ്രത്യേക പരാമർശം – ഗുല്‍മോഹർ (ഹിന്ദി, മനോജ് ബാജ്‍പെയ്) കാഥികൻ (മലയാളം, സലീല്‍ ചൗദരി)

◾മികച്ച പ്രാദേശിക ഭാഷാ ചിത്രങ്ങള്‍ – സൗദി വെള്ളക്ക (മലയാളം), സികയ്‌സല്‍ (തിവ), കാർത്തികേയ 2 (തെലുങ്ക്), പൊന്നിയിൻ സെല്‍വൻ 1 (തമിഴ്), ബാഗി ദി ധീ (പഞ്ചാബി), ധമൻ (ഒഡിയ), കെജിഎഫ് 2 (കന്നഡ), വാല്‍വി (മറാഠി), ഗുല്‍മോഹർ (ഹിന്ദി), കബേരി അന്ദർധാൻ (ബംഗാളി), എമുതി പുതി (അസാമി)

◾മികച്ച സംഘട്ടനം – അൻബറിവ് (കെജിഎഫ് 2)

◾മികച്ച നൃത്തസംവിധാനം – ജാനി മാസ്റ്റർ, സതീഷ് കൃഷ്ണൻ (തിരുച്ചിട്രമ്ബലം)

◾മികച്ച ഗാനരചയിതാവ് – നൗഷാദ് ഖാൻ (സലാമി)

◾മികച്ച സംഗീത സംവിധായകൻ – പ്രീതം (ബ്രഹ്മാസ്ത്ര പാർട്ട് 1)

◾മികച്ച പശ്ചാത്തല സംഗീതം – എ ആർ റഹ്മാൻ (പൊന്നിയിൻ സെല്‍വൻ)

◾മികച്ച വസ്ത്രാലങ്കാരം – നിഖി ജോഷി (കച്ച്‌ എക്സ്പ്രസ്)

◾മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് – സോംനാഥ് കുണ്ഡു (അപരാജിതൊ)

◾മികച്ച ശബ്ദലേഖനം – ആനന്ദ് കൃഷ്ണമൂർത്തി (പൊന്നിയിൻ സെല്‍വൻ 1)g

◾മികച്ച ഛായാഗ്രഹണം – രവി വർമൻ (പൊന്നിയിൻ സെല്‍വൻ)

◾മികച്ച ഗായിക – ബോംബ ജയശ്രീ (സൗദി വെള്ളക്ക)

◾മികച്ച ഗായൻ – അർജിത് സിങ് (ബ്രഹ്മാസ്ത്ര പാർട്ട് 1)

◾മികച്ച സഹനടി – നീന ഗുപ്ത (ഉഞ്ചായി)

◾മികച്ച സഹനടൻ – പവൻ രാജ് മല്‍ഹോത്ര (ഫൗജ)

◾മികച്ച നടി – നിത്യ മേനൻ (തിരുച്ചിട്രമ്ബലം), മാനസി പരേഖ് (കച്ച്‌ എക്സ്പ്രസ്)

◾മികച്ച നടൻ – ഋഷഭ് ഷെട്ടി (കാന്താര)

◾മികച്ച സംവിധായകൻ – സൂരജ് ആർ (ഉഞ്ചായി)

◾മികച്ച ചിത്രം – ആട്ടം

◾ജനപ്രിയ ചിത്രം – കാന്താര

◾മികച്ച നവാഗത സംവിധായകൻ – പ്രമോദ് കുമാർ (ഫൗജ)

◾മികച്ച എഡിറ്റിങ്ങ് – മഹേഷ് ഭുവനേന്ദ് (ആട്ടം)

◾മികച്ച സ്ക്രീൻപ്ലെ – ആനന്ദ് ഏകർഷി (ആട്ടം)

◾മികച്ച സംഭാഷണം – അർപിത മുഖർജി, രാഹുല്‍ വി (ഗുല്‍മോഹർ)

◾മികച്ച ബാലതാരം – ശ്രീപഥ് (മാളികപ്പുറം)

◾നോണ്‍ ഫീച്ചര്‍ ഫിലിം മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരം മലയാളിയായ മിറിയം ചാണ്ടി മേനാച്ചേരിക്ക്. ബംഗാളി ഭാഷയിലുള്ള ‘ഫ്രം ദ ഷാഡോ’ എന്ന ചിത്രത്തിനാണ് പുരസ്‌കാരം

 

ഫീച്ചർ ഫിലം വിഭാഗത്തില്‍ 309 ചിത്രങ്ങളാണ് 32 ഭാഷകളിലായി പരിഗണിക്കപ്പെട്ടത്. നോണ്‍ ഫീച്ചർ വിഭാഗത്തില്‍ 17 ഭാഷകളിലായി 130 ചിത്രങ്ങളാണ് ജൂറി പരിഗണിച്ചത്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *