സുൽത്താൻ ബത്തേരി: വയനാടിനെ കൈപിടിച്ചുയർത്തുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ദിവസത്തെ വേതനം സുൽത്താൻബത്തേരി നഗരസഭ ഹരിത കർമ്മ സേന അംഗങ്ങൾ നഗരസഭ ചെയർമാൻ ടി കെ രമേശിന് കൈമാറി. നഗരസഭയിലെ 70 അംഗ ഹരിത കർമ്മ സേന അംഗങ്ങളാണ് സ്വാതന്ത്ര്യ ദിനത്തിൽ അവരുടെ ഒരു ദിവസത്തിലെ വേതനം 50000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയത്.
വയനാടിന് കൈത്താങ്ങായി ഹരിത കർമ്മ സേന
