മലപ്പുറം: തിരൂരിൽ ആറ് വയസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. പറവണ്ണ അരിക്കാഞ്ചിറ സ്വദേശി മേലേപുറത്ത് വളപ്പിൽ ഷിഹാബിന്റെയും ഷാഹിദയുടെയും മകൻ എം വി മുഹമ്മദ് ഷെഹ്സിനാണ് മരിച്ചത്. ഉമ്മയുടെ വീട്ടിൽ വിരുന്നെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. അങ്ങാടി കോട്ടത്തറ പഞ്ചായത്ത് കുളത്തിലാണ് കുട്ടി വീണത്. താഴെപ്പാലം ഫാത്തിമ മാതാ ഇംഗ്ലീഷ് മിഡിയം എൽ പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ഷെഹ്സിൻ.
ഒന്നാംക്ലാസ് വിദ്യാർഥി കുളത്തിൽവീണ് മരിച്ചു
