ഉരുൾപൊട്ടൽ;വടകര എം പി യുടെ നേതൃത്വത്തിൽ വിലങ്ങാടിനായി കൈകോർക്കുന്നു

താമരശ്ശേരി :കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ മേഖലകകളിൽ വടകര എംപി ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തി.താമരശ്ശേരി രൂപതാ ബിഷപ്പ് റെമിജിയോസ് എഞ്ചിനാനിയിൽ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ,വടകര എംപി ഷാഫി പറമ്പിൽ തുടങ്ങി ജനപ്രതിനിധികൾ അടക്കമുള്ളവർ ചേർന്നാണ് ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചത്.

 

സർക്കാരുമായി ചേർന്ന് വിലങ്ങാട് പുനദിവാസ പദ്ധതികൾ ഊർജ്ജിതമാക്കുന്നതിന്റെ മുന്നോടിയായിട്ടാണ് സംഘം പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചത്.വിലങ്ങാട് രക്ഷാപ്രവർത്തനത്തിനിടെ ഉരുൾപൊട്ടലിൽ മരിച്ച മാത്യുവിന്റെ വീട് സന്ദർശിച്ച ശേഷം, പ്രദേശവാസികളെ നേരിൽ കണ്ട് ഉരുൾപൊട്ടലിന് ശേഷമുള്ള ജീവിത സാഹചര്യങ്ങൾ ചോദിച്ചറിഞ്ഞു.

 

മുസ്ലിംലീഗ് തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡണ്ട് സി കെ കാസിം, കർഷക കോൺഗ്രസ്സ് ദേശീയ കോഡിനേറ്റർ മാജുഷ് മാത്യു അടക്കമുള്ളവർ സന്ദർശനത്തിന് നേതൃത്വം നൽകി. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് വിലങ്ങാട് ഉരുൾപൊട്ടൽ മേഖല സന്ദർശിച്ച് സംഘം മടങ്ങിയത്


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *