വറുതി നിറഞ്ഞ കർക്കടകം അവസാനിച്ചു പുത്തൻ പ്രതീക്ഷകളുമായി വീണ്ടുമൊരു പൊന്നിൻ ചിങ്ങം എത്തുന്നു. കൊല്ലവർഷത്തിലെ ആദ്യ മാസമായ ചിങ്ങത്തിലെ ആദ്യ ദിവസം കേരളത്തിന് കർഷക ദിനം കൂടിയാണ്. നമ്മുടെ ശ്രേഷ്ഠമായ കാർഷിക പാരമ്പര്യത്തെ ആഘോഷിക്കാനും കാർഷിക മേഖലയുടെ അഭിവൃദ്ധിക്കായി പുതിയ ചിന്തകൾ പങ്കുവെക്കാനുള്ള അവസരം കൂടിയാണ് ഈ ദിവസം.
കൊല്ലവർഷത്തിൻ്റെ ആദ്യ നാൾ ആയതിനാൽ ചിങ്ങം ഒന്ന് പുതുവത്സരം കൂടിയാണ്. ഓണക്കാലത്തിന്റെ ഗൃഹാതുരമായ ഓർമകളാണ് ആണ് ഓരോ മലയാളികളുടെയും മനസ്സിൽ ചിങ്ങമാസം ഉണർത്തുന്നത്. മുറ്റത്ത് പൂക്കളവും ഊഞ്ഞാലാട്ടവും കൈകൊട്ടിക്കളയും തുമ്പിതുള്ളലും ഓണസദ്യയുമെല്ലാം മലയാളികളുടെ മനസ്സിൽ ഓർമകളുടെ തിരയിളക്കം സൃഷ്ടിക്കും.
കർക്കടകത്തിൻ്റെ ദുരിതവും വറുതിയും ഒഴിഞ്ഞ് ഐശ്വര്യത്തിൻ്റെയും പ്രത്യാശയുടെയും പുതിയ വർഷത്തേക്ക് കടക്കുമ്പോൾ, പുത്തൻ പ്രതീക്ഷകളുമായി വീണ്ടുമൊരു ചിങ്ങപ്പുലരി എത്തുമ്പോൾ, ആശംസകൾ നേർന്ന് സൗഹൃദങ്ങൾ പുതുക്കാം.