വയനാടിനായി പ്രത്യേക വിദ്യാഭ്യാസ അദാലത്ത് നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി

ഉരുൾ പൊട്ടലിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലക്കായി പ്രത്യേക വിദ്യാഭ്യാസ അദാലത്ത് നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി.ഉത്തരമേഖല വിദ്യാഭ്യാസ അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി.ഇടതുസർക്കാർ അധികാരത്തിലേറിയശേഷം ഭിന്നശേഷി വിഭാഗത്തിലെ 1204 പേർക്ക് സ്‌കൂളുകളിൽ നിയമനം നൽകിയെന്നും മന്ത്രി പറഞ്ഞു

 

വിദ്യാഭ്യാസ വകുപ്പിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന ഫയലുകൾക്ക് അടിയന്തിര തീരുമാനം ഉണ്ടാകണമെന്ന ദൃഢനിശ്ചയത്തിന്റെ പുറത്താണ് സംസ്ഥാനത്തെ മൂന്നു മേഖലകളായി തിരിച്ച് ഫയൽ അദാലത്ത് നടത്തുന്നത്. എറണാകുളത്ത് നടന്ന അദാലത്തിൽ 1084 ഫയലുകളും കൊല്ലത്ത് നടത്തിയ അദാലത്തിൽ 692 ഫയലുകളും തീർപ്പാക്കി. നിയമന അംഗീകാരങ്ങളും ഓഡിറ്റ് സംബന്ധിയായ കാര്യങ്ങൾക്കും മുൻഗണന നൽകിയാണ് അദാലത്ത് തീർപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *