കൽപ്പറ്റ: വാഹനങ്ങൾ മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടത്തി പൊളിച്ച് വിൽപ്പന നടത്തുന്ന രണ്ടു പേർ പോലീസ് പിടിയിൽ. ആലപ്പുഴ തിരുവൻ വണ്ടൂർ ഓതറേത്ത് ബി. സുജേഷ് കുമാർ കോഴിക്കോട് ഫറൂഖ് കക്കാട്ട്പറമ്പിൽ അബ്ദുൾ സലാം എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. തൊണ്ടർനാട്, മേപ്പാടി, കമ്പളക്കാട് സ്റ്റേഷൻ പരിധികളിൽ നിന്നും തുടർച്ചയായി പി ക്കപ്പ് വാഹനങ്ങൾ മോഷണം പോയ സംഭവത്തിലാണ് പ്രതികളെ പിടികൂടിയത്.
വാഹനങ്ങൾ മോഷ്ടിച്ച് പൊളിച്ച് വിൽപ്പന നടത്തുന്നവർ പിടിയിൽ
