129.5 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിലെ നാല് പ്രതികൾക്ക് 24 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു കോടതി

മലപ്പുറം :വഴിക്കടവ് എക്സൈസ് ചെക്ക് പോസ്റ്റിൽ 129.5 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിലെ നാല് പ്രതികൾക്ക് NDPS ACT 20 (b) ii (C ), 29 എന്നീ വകുപ്പുകൾ പ്രകാരം 24 വർഷം വീതം കഠിന തടവും 200000 /- രൂപ വീതം പിഴയും കോടതി ശിക്ഷ വിധിച്ചു.

 

ഏറനാട് സ്വദേശികളായ നവാസ് ഷരീഫ്, മുഹമ്മദ് ഷഫീഖ്, തിരൂർ സ്വദേശി ഷഹദ്, കൊണ്ടോട്ടി സ്വദേശി അബ്ദുൾ സമദ്, കൊയിലാണ്ടി സ്വദേശി അമൽ രാജ് എന്നിവരെയാണ് 11.08.2022 ന് വഴിക്കടവ് ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ കെ.എൻ റിമേഷും പാർട്ടിയും ചേർന്ന് പിടികൂടിയത്. സ്റ്റേറ്റ് സ്ക്വാഡിൻ്റെ ചുമതലയുള്ള അസി. എക്‌സൈസ് കമ്മീക്ഷണർ T അനികുമാർ നൽകിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് രണ്ടു കാറുകളിലായി പ്രതികൾ കൊണ്ടുവന്ന 129.5 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. പ്രതികളിൽ കേസിലെ മൂന്നാം പ്രതിയായ മുഹമ്മദ് ഷഫീഖ് ഒഴികെ ബാക്കിയുള്ളവർക്കാണ് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്. മുഹമ്മദ് ഷഫീഖിനെ പ്രത്യേകമായി പിന്നീട് വിചാരണ നടത്തുന്നതാണ്.

 

ബഹു. മഞ്ചേരി NDPS കോടതി ജഡ്ജ് ശ്രീ. എം പി ജയരാജ് ആണ് വിചാരണ പൂർത്തിയാക്കി പ്രതികളെ ശിക്ഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ P സുരേഷ് ഹാജരായി.‍ ഉത്തരമേഖല എക്സൈസ് ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ R.N. ബൈജുവാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *