തിരുവനന്തപുരം: ഇത്തവണയും ഓണക്കിറ്റ് മഞ്ഞക്കാർഡ് ഉടമകൾക്ക് മാത്രം. ആറ് ലക്ഷം കാർഡുടമകൾക്ക് സൗജന്യ കിറ്റ് ലഭിക്കുക. കഴിഞ്ഞ വർഷവും മഞ്ഞ കാർഡ് ഉടമകൾക്ക് മാത്രമാണ് കിറ്റ് നൽകിയത്. അനാഥാലയങ്ങളിലെയും വയോജന കേന്ദ്രങ്ങളിലെയും അന്തേവാസികൾക്കും സൗജന്യ ഓണക്കിറ്റുകൾ ലഭിക്കും.
റേഷൻ കടകളിലൂടെയാകും കിറ്റുകൾ വിതരണം ചെയ്യുക. സംസ്ഥാനത്ത് ആറ് ലക്ഷം മഞ്ഞക്കാർഡ് ഉടമകൾ ഉണ്ട്. ഇവർക്ക് മാത്രം സൗജന്യ ഓണക്കിറ്റ് 35 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്ക്. ഓണക്കിറ്റിൽ എന്തൊക്കെ സാധനങ്ങളാണുണ്ടാകുക എന്നതിൽ വ്യക്തത അടുത്ത ദിവസങ്ങളിലുണ്ടാകും. അതേസമയം സംസ്ഥാനത്ത് ഓണച്ചന്തകൾക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ചന്തകളുണ്ടാകും. സെപ്തംബർ നാലിനകം ഓണച്ചന്തകൾ തുടങ്ങാനാണ് തീരുമാനം.