കൽപ്പറ്റ:ഉരുൾപൊട്ടൽ ദുരന്തത്തിൽ ചൂരൽമലയിലും മുണ്ടക്കൈയിലും വ്യാപാര മേഖലയ്ക്ക് സംഭവിച്ചത് 25 കോടി രൂപയുടെ നാശനഷ്ടമെന്ന് പ്രാഥമിക കണക്ക്. ദുരന്തം 78 വ്യാപാര സ്ഥാപനങ്ങളെ ബാധിച്ചതായും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയുടെ സർവ്വെയിൽ ബോധ്യപ്പെട്ടതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഔദ്യോഗികമായി വ്യാപാരികളുടെ നഷ്ടം കണക്കാക്കാൻ ഉടൻ നടപടി വേണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. വ്യാപാരികളെ പുനരധിവസിപ്പിക്കണമെന്നും കട ബാധ്യതകൾ എഴുതിത്തള്ളണമെന്നും സംഘടന ആവശ്യപ്പെട്ടു.