മാനന്തവാടി: മാനന്തവാടി ക്ഷീരോൽപ്പാദക സഹകരണ സംഘം ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന ഭരണസമിതിക്ക് വിജയം. തിരഞ്ഞെടുപ്പ് നടന്ന ഒമ്പത് സിറ്റുകളിലും എൽഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. ജനറൽ വിഭാഗത്തിൽ പി ടി ബിജു, ഷിബു തോമസ്, സണ്ണി ജോർജ്ജ്, വർഗ്ഗീസ് ജോർജ്ജ് എന്നിവരും 40 വയസിൽ താഴെയുള്ളവരിൽ പി ബി അഭിജിത്തും ആർ സുമിത്രയും വനിതാ വിഭാഗത്തിൽ എം കെ ഗിരിജ, പ്രിയ ബിജു എന്നിവരും സംവരണ വിഭാഗത്തിൽ പി കെ രാജേഷുമാണ് വിജയിച്ചത്.
1963 ൽ രൂപീകൃതമായ സംഘത്തിന്റെ ആദ്യകാലങ്ങളിൽ കോൺഗ്രസ് നിയന്ത്രണത്തിലായിരുന്നു ഭരണമെങ്കിൽ 25 വർഷമായി എൽഡിഎഫ് നിയന്ത്രണത്തിലുള്ള ഭരണസമിതിയാണ് ഭരണം കൈയ്യാളുന്നത്. വിജയത്തിൽ ആഹ്ലാദം പങ്കിട്ട് എൽഡിഎഫ് പ്രവർത്തകർ മാനന്തവാടി നഗരത്തിൽ പ്രകടനം നടത്തി.