ബത്തേരി: കൃഷിയെയും മണ്ണിനെയും പ്രകൃതിയെയും കുറിച്ച് വിദ്യാർഥികൾക്ക് കണ്ടും കേട്ടും അനുഭവിച്ചും അറിയാനുള്ള അവസരം ഒരുക്കി ബത്തേരി അസംപ്ഷൻ എ യുപി സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും കുട്ടികളും.ബത്തേരി മന്തണ്ടിക്കുന്നിലുള്ള അര ഏക്കർ വയലിൽ ഔഷധമൂല്യമുള്ള വിവിധയിനം നെൽവിത്തുകൾ പാകിയും ഞാറ് നട്ടും പൈതൃക നെൽവിത്ത് സംരക്ഷണ പരിപാടിക്ക് തുടക്കമിട്ടു.പത്മശ്രീ ചെറുവയൽ രാമൻ വിത്തുപാകി പരിപാടിക്ക് തുടക്കം കുറിച്ചു. കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം കുട്ടികളുമായി സംവദിച്ചു.
ചെന്നെല്ല്, ഞവര, ജീരകശാല, ബ്ലാക്ക് (കാലാഭേട്ടി ) എന്നീ നെല്ലിനങ്ങൾ ആണു കൃഷിക്കായി തിരഞ്ഞെടുത്തത്.അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും പ്രദേശവാസികളും ചേർന്നു നടത്തിയ നാട്ടിയും വിതയ്ക്കലും ഒരുത്സവ പ്രതീതി സൃഷ്ടിച്ചു.പ്രധാനാധ്യാപകൻ സ്റ്റാൻലി ജേക്കബ്, ബത്തേരി കൃഷി ഓഫിസർ അജിൽ എം എസ്, മാതൃഭൂമി സോഷ്യൽ ഇനിഷ്യേറ്റീവ് യു എ അജ്മൽ സാജിദ്,പി ടി എ പ്രസിഡന്റ് ടിജി ചെറുതോട്ടിൽ, അധ്യാപകരായ ഷീബ ഫ്രാൻസിസ് ചരിഷ്മ തോമസ്, ബെന്നി ടി ടി, ടിന്റുമാത്യു, അനൂപി സണ്ണി, ശ്രീജ ഡേവിഡ്, പിടിഎ പ്രതിനിധികളായഗിരീഷ് കുമാർ, നാസർ പി, ലിജോ വിദ്യാർത്ഥികളായ ആന്റോ സജി,ആഡ്ലിൻ നിഗീഷ്, ആദിത്യ ശിവാനി സച്ചിൻ എന്നിവർ സംസാരിച്ചു