നീലഗിരി :നെല്ലാകോട്ട പഞ്ചായത്തിലെ കുന്നിലാടിക്ക് അടുത്ത് തമ്പുരാട്ടിക്കുഴിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കം തോന്നിക്കും. ഒരാഴ്ച മുമ്പ് കാണാതായ മുരുകുമ്പാടി കൃഷ്ണൻ (42) മരിച്ചതായാണ് പ്രാഥമിക നിഗമനം.ധരിച്ചിരുന്ന വസ്ത്രം വീട്ടുകാർ തിരിച്ചറിഞ്ഞെങ്കിലും പോസ്റ്റ്മോർട്ടത്തിന് ശേഷം ഇയാളാണെന്ന് സ്ഥിരീകരിക്കാനാകുമെന്ന് കോയിൽമുള പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം പന്തല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.