ഇന്ന് ഭാരത് ബന്ദ്: സംസ്ഥാനത്ത് ഹര്‍ത്താല്‍ വയനാടിനെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍. റിസര്‍വേഷന്‍ ബച്ചാവോ സംഘര്‍ഷ് സമിതി ആഹ്വാനം ചെയ്ത ഭാരത് ബന്ദിന്റെ ഭാഗമായാണ് കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താലെന്ന് വിവിധ ആദിവാസി ദലിത് സംഘടനകള്‍ അറിയിച്ചു.വാഹനങ്ങള്‍ തടയുകയോ കടകള്‍ അടപ്പിക്കുകയോ ചെയ്യില്ല. അതിനാല്‍ ഹര്‍ത്താല്‍ ജനജീവിതത്തെ സാരമായി ബാധിക്കില്ല. പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ വയനാടിനെ ഒഴിവാക്കിയിട്ടുണ്ട്. എസ് സി- എസ്ടി വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഇതിനെതികെയാണ് ഭീം ആര്‍മിയും വിവിധ സംഘടനകളും ചേര്‍ന്ന് ദേശീയതലത്തില്‍ ഭാരത ബന്ദ് പ്രഖ്യാപിച്ചത്.കേരളത്തില്‍ ഹര്‍ത്താലിനൊപ്പം മറ്റ് പ്രതിഷേധ പരിപാടികളും നടത്താനുള്ള തയ്യാറെടുപ്പിലാണ് സംഘടനകള്‍.

 

സുപ്രീംകോടതി വിധി മറികടക്കാന്‍ പാര്‍ലമെന്റ് നിയമനിര്‍മാണം നടത്തുക, വിദ്യാഭ്യാസ മേഖലയില്‍ അടിച്ചേല്‍പിച്ച 2.5 ലക്ഷം രൂപ വാര്‍ഷിക വരുമാനപരിധി ഉള്‍പ്പെടെ എല്ലാ തരം ക്രീമിലെയര്‍ നയങ്ങളും റദ്ദാക്കുക, എസ്സി, എസ്ടി ലിസ്റ്റ് 9ാം പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കുക തുടങ്ങിയവയാണ് സമരക്കാരുടെ ആവശ്യങ്ങള്‍


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *