എസ്‌എസ്‌എല്‍സി പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്നവർക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ് സർക്കാർ. പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്നവർ പഴയ ചോദ്യപേപ്പർ വിശകലനം ചെയ്യുന്നത് പതിവാണ്.ഇത്തരത്തില്‍ പഴയ ചോദ്യപേപ്പറുകള്‍ വിശകലനം ചെയ്യുന്നതിലൂടെ വിദ്യാർഥികള്‍ക്ക് പരീക്ഷയെ കുറിച്ചുള്ള ഭീതി അകറ്റുന്നതിനും സഹായിക്കാറുണ്ട്. പഴയ ചോദ്യപേപ്പറുകള്‍ പരിശോധിച്ച് പഠനം സമഗ്രമാക്കുന്നതിന് വിദ്യാർഥികള്‍ക്ക് ഇനി വീട്ടിലിരുന്ന് സാധിക്കും.
കൈറ്റ് പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി സമഗ്ര പോർട്ടലിന്റെ പരിഷ്കരിച്ച രൂപമായ ‘സമഗ്ര പ്ലസ്’ പോർട്ടലിലാണ് മുൻകാല എസ്‌എസ്‌എല്‍സി പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ ലഭ്യമാക്കിയിരിക്കുന്നത്. വിദ്യാർഥികളെ പഠനത്തിന് സഹായിക്കുന്നതോടൊപ്പം രക്ഷിതാക്കളെ കൂടി സഹായിക്കുന്ന വിധത്തിലാണ് ഡിജിറ്റല്‍ വിഭവങ്ങളും പ്രവർത്തനങ്ങളും സമഗ്ര പ്ലസില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഇതുകൂടാതെ കുട്ടികള്‍ക്കുള്ള പ്രത്യേക പഠന മുറി സംവിധാനവും ലഭ്യമാക്കിയിരിക്കുന്ന സമഗ്ര പ്ലസില്‍ 2017 മുതലുള്ള എസ്‌എസ്‌എല്‍സി ചോദ്യങ്ങളും അവയുടെ ഉത്തരസൂചകങ്ങളും ലഭ്യമാകും.
സമഗ്ര പ്ലസില്‍ പുതിയ പാഠപുസ്തകങ്ങള്‍ക്കനുസരിച്ച് 5, 7, 9 ക്ലാസുകളിലേക്കുള്ള ഡിജിറ്റല്‍ വിഭവങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.ഇതനുസരിച്ച് അധ്യാപകർക്കുള്ള പരിശീലനവും സമഗ്ര പ്ലസ് പോർട്ടലില്‍ ആരംഭിച്ചിട്ടുണ്ട്. ഒന്നു മുതല്‍ 12 വരെ ക്ലാസ്സുകളിലേക്കുള്ള മുഴുവൻ പാഠപുസ്തകങ്ങളും പോർട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഒമ്ബതാം ക്ലാസില്‍ പഠിപ്പിക്കുന്ന അധ്യാപകർ ഈ മാസം പരിശീലനം പൂർത്തിയാക്കും. ചോദ്യപേപ്പറുകളും പാഠപുസ്തകങ്ങളും ലഭിക്കുന്നതിന് സമഗ്ര പ്ലസ് പോർട്ടലിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.samagra.kite.kerala.gov.in സന്ദർശിക്കാവുന്നതാണ്.