കോഴിക്കോട്:എക്സൈസ് ഇൻസ്പെക്ടർ ചമഞ്ഞ് പണം തട്ടിയ ആള്‍ കോഴിക്കോട് പിടിയില്‍. മലപ്പുറം കൊട്ടോണ്ടി സ്വദേശി മുഹമ്മദ് ഷിബിലി ആണ് അറസ്റ്റിലായത്.
കോഴിക്കോട് കസബ പൊലീസാണ് പ്രതിയെ പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ ചമഞ്ഞാണ് ഇയാള്‍ പണം തട്ടിയത്. മകനെ ജയിലില്‍ നിന്ന് ഇറക്കാൻ കേസ് ഒതുക്കി തീർക്കാമെന്ന് പറഞ്ഞാണ് പരാതിക്കാരിയില്‍ നിന്ന് പ്രതി പണം തട്ടിയത്. നേരത്തെയും ആള്‍മാറാട്ടം നടത്തിയതിന് നടക്കാവ്, കൊണ്ടോട്ടി സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്.