കൽപ്പറ്റ: ചൂരൽമല മുണ്ടക്കൈ പ്രദേശങ്ങളിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവരെ സഹായിക്കുന്നതിനായി വയനാട് ജില്ലാ ഡ്രൈവേഴ്സ‌് സഹകരണ സംഘം ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. സംഘം പ്രസിഡണ്ട് കെ.റഫീഖ് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന് തുക കൈമാറി. സംഘം ഭരണസമിതി അംഗം ടി.ജി.ബീന, സെക്രട്ടറി അജയ് വി.ആർ, ജീവനക്കാരായ ബൈജു.കെ, ശ്രീനാഥ്.കെ എന്നിവർ പങ്കെടുത്തു.
ഡ്രൈവേഴ്സ് സഹകരണ സംഘം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി
