മുണ്ടക്കൈ പുനരധിവാസം മേപ്പാടി ഗ്രാമപഞ്ചായത്തിന് വയനാട് ജില്ലാ പഞ്ചായത്ത് 5 കോടി രൂപ നൽക്കും

കൽപ്പറ്റ: മുണ്ടക്കൈ ദുരിത ബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് മേപ്പാടി ഗ്രാമ പഞ്ചായത്ത് തയ്യാറിക്കുന്ന വിവിധ പദ്ധതികൾക്ക് വയനാട് ജില്ലാ പഞ്ചായത്ത് 5 കോടി രൂപയുടെ സഹായം അനുവദിക്കാൻ ജില്ലാ പഞ്ചായത്ത് ഭരണസമിതി ഐക്യകണ്ഠേനെ തീരുമാനിച്ചു. വികസന- ക്ഷേമ- പുനരുദ്ധാനപ്രവർത്തനങ്ങൾക്കാണ്ഇ തുക ഉപയോഗിക്കാൻ സാധിക്കുന്നത്. ഇത്തരതിൽ വിവിധ പദ്ധതികൾ രൂപികരിക്കുന്നത് ചർച്ച ചെയ്യാൻ മേപ്പാടി ഗ്രാമപഞ്ചായത്തിലെയും. കൽപ്പറ്റ ബ്ലോക് പഞ്ചായത്തിലെയും, ജനപ്രതികൾ, ഉദ്ദ്യോഗസ്ഥരുടെയും യോഗം വിളിച്ച്ചേർക്കാനും തീരുമാനിച്ചു. ജില്ലാ പഞ്ചായത്തിലെ മുഴുവൻ മെബർമാരും അവരുടെ ഡിവിഷനലുകളിലെ പുതിയ മുഴുവൻ പദ്ധതികളും മാറ്റിവെച്ചാണ് 5 കോടി രൂപ കണ്ടെത്തിയത്.ആവശ്യമെക്കിൽ കൂടുതൽ തുക അനുവദിക്കുന്നത് ആലോചിച്ച് തീരുമാനിക്കും. വെള്ളാർമല ഹയർസെക്കൻക്കറി സ്കൂൾ മേപ്പാടി സ്കൂളിലേക്ക് താൽകാലികമായി മാറ്റുന്നതിനുള്ള നടപടികൾ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വേഗത്തിൽ നടപടികൾ പൂർത്തികരിക്കുമെന്നും പ്രസ്താവനയിൽ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, വൈസ് പ്രസിഡന്റ് എസ്.ബിന്ദു, സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.മുഹമ്മദ് ബഷീർ, ഉഷ തമ്പി, സീത വിജയൻ, ജുനൈദ് കൈപ്പാണി, മെബർമാരായ കെ.ബി. നസീമ്മ, സുരേഷ് താളുർ, എൻ.സി പ്രസാദ്, മീനാക്ഷി രാമൻ, ബീന ജോസ്, എ.എൻ.സുശീല, സിന്ധു ശ്രീധരൻ, കെ.വിജയൻ, ബിന്ദു പ്രകാശ്, അമ്മൽ ജോയ്, സെക്രട്ടറി ബെന്നി ജോസഫ് തുടങ്ങിയവർ യോഗത്തിൻ പങ്കെടുത്തു

 

 

 

 

 

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *