മീനങ്ങാടി ഗ്രാമപഞ്ചായത്ത് സംസ്ഥാനത്തെ മികച്ച കൃഷിഭവനുള്ള പുരസ്കാരം ഏറ്റുവാങ്ങി.

മീനങ്ങാടി: സംസ്ഥാനത്തെ മികച്ച കൃഷിഭവനായി തെരഞ്ഞെടുത്ത മീനങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷിഭവനുള്ള പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് കെ ഇ വിനയൻ വൈസ് പ്രസിഡൻ്റ് കെ പി നുസ്രത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബേബി വർഗീസ് കൃഷി ഓഫീസർ ജ്യോതി സി ജോർജ് പി വേണുഗോപാൽ സജി വർഗീസ് കത്രീന ജോൺ കെ കെ സരിത എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. അഞ്ചുലക്ഷം രൂപയും പ്രശസ്‌തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് മുൻ കൃഷി മന്ത്രി വി വി രാഘവൻ്റെ സ്‌മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്‌കാരം. തിരുവനന്തപുരം നിയമസഭാ മന്ദിരത്തിലെ ശങ്കരൻ തമ്പി മെമ്മോറിയൽ ഹാളിലാണ് പുരസ്കാരദാന ചടങ്ങ് സംഘടിപ്പിച്ചത്.

 

കാർഷിക കർമ്മ, പ്ലാൻ്റ് ഹെൽത്ത് ക്ലിനിക്, അഗ്രോസർവീസ് സെന്ററർ, കാർഷിക വികസന സമിതിയുടെ കാര്യക്ഷമമായ പ്രവർത്തനം, എയിംസ് പോർട്ടലിൽ കർഷകരെ ഉൾപ്പെടുത്തൽ, വിള ഇൻഷുറൻസ് :പദ്ധതിയുടെ നടത്തിപ്പ്, അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് കർഷകർക്ക് ലഭ്യമാക്കൽ, വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾ,തരിശുഭൂമി കൃഷി യോഗ്യമാക്കൽ, ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകർക്ക് പ്രയോജനകരമാകുന്ന മണ്ണറിയാം കൃഷി ചെയ്യാം സോയിൽ ഹെൽത്ത് കാർഡ്, ഓക്‌സിജൻ പാർക്ക്,കാർഷിക കർമ്മ സേന സ്വയം ഉൽപാദിപ്പിച്ച ജൈവവളം, ജൈവവൈവിധ്യ പ്രവർത്തനങ്ങൾ, മില്ലറ്റ് കൃഷി,കുരുമുളക് കൃഷി വ്യാപനം, മണ്ണിന്റെ ജൈവഘടന വീണ്ടെടുക്കുന്നതിനായി കൊയ്തൊഴിഞ്ഞ പാടങ്ങളിൽ നടപ്പിലാക്കിയ പയറുവർഗങ്ങളുടെ കൃഷി തുടങ്ങിയ നൂതന പദ്ധതികളുടെ നിർവഹണമാണ് മീനങ്ങാടിയെ അംഗീകാരത്തിന് അർഹമാക്കിയത്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *