മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒറ്റപ്പെട്ടവർക്ക് പുനരധിവാസം മാത്രമല്ല സമയോചിതമായി തൊഴിലും ഉറപ്പാക്കുമെന്ന് റവന്യൂവകുപ്പ് മന്ത്രി കെ.രാജൻ പറഞ്ഞു. ക്യാമ്പുകളിൽ നിന്നും താൽക്കാലിക വാസസ്ഥലങ്ങളിലേക്ക് മാറ്റപ്പെടുന്നവർ ഒറ്റപ്പെടുന്നുവെന്ന തോന്നലുകൾ വേണ്ട. ഇവർക്കായി എല്ലാ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ആവശ്യമുള്ളതെല്ലാം ഇനിയും നൽകും. ദുരന്തത്തെ തുടർന്ന് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നഷ്ടപ്പെട്ടവർ ഏറെയുണ്ട്. ഇവരെയെല്ലാം ചേർത്തുപിടിക്കും. തൊഴിൽ പുന ക്രമീകരിച്ച് ദുരിതബാധിതരെ തിരികെ സാധാരണ ജീവിത ത്തിലേക്ക് കൈപിടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം